
എസ്.എന്‍.ഡി.പി യോഗം പെണ്ണുക്കര ശാഖയിലെ ഒന്നാമത് പെണ്ണുക്കര ശ്രീനാരായണ കണ്‍വന്‍ഷന്‍ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂര്‍ സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മാതൃകയായ പ്രവര്‍ത്തനങ്ങളാണ് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
എസ്.എന്‍.ഡി.പി പെണ്ണുക്കര ശാഖയില്‍ നടക്കുന്ന ഒന്നാമത് പെണ്ണുക്കര ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ചിഞ്ചു റാണി.
ആധുനിക ലോകത്ത് ശാശ്വത സമാധാനത്തിന് ഏക ആശ്രയം ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങള്‍ മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ കണ്‍വന്‍ഷന്‍ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം നടത്തി.
കോടുകുളഞ്ഞി വിശ്വധര്‍മ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ആലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ മുരളീധരന്‍പിള്ള, ഗ്രാമപഞ്ചായത്തംഗം ശരണ്യ പി.എസ്, യൂണിയന്‍ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആര്‍ മോഹനന്‍, എസ്. ദേവരാജന്‍, ജയപ്രകാശ് തൊട്ടാവാടി, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്രീലേഖ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അരുണ്‍കുമാര്‍, മുന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.എന്‍ വേണുഗോപാല്‍, ശാഖാ പ്രസിഡന്റ് കെ.കെ.രാജു, സെക്രട്ടറി ഡി.അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാളെ രാവിലെ 11ന് ലഹരി വിരുദ്ധ അവബോധന ക്ലാസ്സ് ചെങ്ങന്നൂര്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അരുണ്‍കുമാറും വൈകിട്ട് 7ന് ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവികതയുടെ പ്രയോക്താവ് എന്ന വിഷയത്തില്‍ ഇടമണ്‍ ജി. മോഹന്‍ദാസും ഞായറാഴ്ച രാവിലെ 10ന് ഗുരുദേവകൃതി പിണ്ഡ നന്ദി എന്ന വിഷയത്തില്‍ ആശാ പ്രദീപും വൈകിട്ട് 4ന് ഗുരുവിന്റെ ഈശ്വരിയത എന്ന വിഷയത്തില്‍ സജീഷ് കോട്ടയവും പ്രഭാഷണം നടത്തും.
നാളെ രാവിലെ ഗുരുക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമവും ശാരദാപൂജയും ഞായറാഴ്ച രാവിലെ വിശ്വശാന്തി ഹവനവും നടക്കും. കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ഗ്രൂപ്പ് ഡാന്‍സ്, സംഗീതാര്‍ച്ചന, നൃത്തസന്ധ്യ, തിരുവാതിര എന്നിവയും നടക്കും.