
ചെങ്ങന്നൂര്‍ ▪️ പൊതുപ്രവര്‍ത്തകനായിരുന്ന അഡ്വ. സുമിത് പി. പ്രസാദിന്റെ ഒന്നാം അനുസ്മരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജ് ക്യാംപസില്‍ സ്മൃതി സുമിത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടു.
പ്രിന്‍സിപ്പാള്‍ ഡോ. സ്മിതധരന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ജി. വിവേക് അധ്യക്ഷനായി. രക്ഷാധികാരി അഡ്വ. എം. ശശികുമാര്‍ പരിസ്ഥിതി സന്ദേശം നല്‍കി.
സെക്രട്ടറി അഡ്വ.ജയചന്ദ്രന്‍, പാര്‍ത്ഥസാരഥി പ്രസാദ്, സുജിത്ത് പി. പ്രസാദ്, അഡ്വ. ജെയിംസ് ജോണ്‍, അഡ്വ. ജെ. അജയന്‍, സി.വി ഷാജി, സുധീഷ് പ്രീമിയര്‍, ലക്ഷ്മി രാജേന്ദ്രന്‍, വി.ജി അജീഷ് എന്നിവര്‍ സംസാരിച്ചു.