മുംബൈ ▪️ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന. ഏപ്രില്‍ജൂണ്‍ പാദത്തിലെ അറ്റാദായം റെക്കോര്‍ഡ് തുകയായ 16,884 കോടി രൂപയായി.
മുന്‍ വര്‍ഷത്തില്‍ ഇത് 6,068 കോടി രൂപയായിരുന്നു. കഴിഞ്ഞ പാതത്തെ അപേക്ഷിച്ച് 1.13 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.
അറ്റ പലിശ വരുമാനത്തിലും എസ്ബിഐ വലിയ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. സമ്പാദിച്ചതും അടച്ചതുമായ പലിശ തമ്മിലുള്ള വ്യത്യാസം 24.7% ഉയര്‍ന്ന് 38,905 കോടി രൂപയായി.
അറ്റ പലിശയുടെ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.23 ശതമാനത്തില്‍ നിന്ന് 3.47 ശതമാനമായി ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ആദ്യ പാദത്തിലെ അറ്റ പലിശ വരുമാനത്തില്‍ ഇരട്ട അക്കത്തിന്റെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എസ്ബിഐയുടെ മൊത്ത വായ്പകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.9% വര്‍ധിച്ചു. 33.03 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പയായി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 29 ലക്ഷം കോടി രൂപയില്‍നിന്ന് 14 ശതമാനമാണ് ഈയിനത്തിലെ വര്‍ധന.
എസ്ബിഐയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കഴിഞ്ഞ വര്‍ഷം 3.91 ശതമാനമായിരുന്നു. മുന്‍ പാദത്തില്‍ അത് 2.78 ശതമാനമായി കുറഞ്ഞു. ഈ പാദത്തില്‍ അത് 2.76 ശതമാനമായി വീണ്ടും കുറഞ്ഞു.
അറ്റ എന്‍പിഎ അനുപാതം കഴിഞ്ഞ മൂന്ന് മാസത്തെ 0.67 ശതമാനത്തില്‍ നിന്ന് 0.71 ശതമാനമായി ഉയര്‍ന്നു. ഫലത്തിന് ശേഷം എസ്ബിഐ ഓഹരികള്‍ 2.3 ശതമാനം ഇടിഞ്ഞു.