▶️’സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല’; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെ പിന്തുണച്ച് വീണ്ടും സജി ചെറിയാന്‍

0 second read
0
57

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.

രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ചാനലിന്റെ സംവാദ പരിപാടിലാണ് മന്ത്രിയുടെ വാക്കുകള്‍.

രഞ്ജിത്ത് ജൂറിയിലെ അംഗമല്ല. രഞ്ജിത്ത് സ്വാധീനിച്ചെന്ന് ആ ജൂറിയിലെ ഒരംഗവും പറഞ്ഞില്ല. പിന്നെ എന്താണ് പ്രശ്‌നം. ന്യായമായ പരാതി ആണെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകന്‍ വിനയന്റെ ആരോപണം തളളിയ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതില്‍ റോള്‍ ഉണ്ടായിരുന്നില്ല. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹരായവര്‍ക്കാണ്. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…