ഓണ്‍ലൈന്‍ പന്തളം കമ്യൂണിക്കേഷന്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബിനോയി വിജയന്‍ നിര്‍മ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവര്‍ത്തകരായ കണ്ണന്‍ചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുന്‍, ഷാന്റി, ശ്രീജിത്ത് കുമാര്‍, അജിത്ത് കൃഷ്ണന്‍, വിശാഖ് എന്നിവരും കുമാരി അളകനന്ദയും ആണ് ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കള്‍.
സംവിധായകനായ അമ്പാടി തന്നെയാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.
തുമ്പമണ്‍, തട്ട, പന്തളം എന്നീ പ്രദേശങ്ങളിലായി ഷൂട്ടിങ്ങ് പൂര്‍ത്തിയായി.
എഡിറ്റിങ്ങ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഹൃസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും റിലീസ് ചെയ്യും.