2022ല്‍ ടി20 ഫോര്‍മാറ്റില്‍ തിളങ്ങിയ താരങ്ങളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഏഴ് താരങ്ങള്‍ ഇടം നേടി.
പുരുഷ വിഭാഗത്തില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പട്ടികയില്‍ ഇടം നേടി. വനിതാ വിഭാഗത്തില്‍ സ്മൃതി മന്ദന, ദീപ്തി ശര്‍മ്മ, രേണുക സിംഗ്, യുവതാരം റിച്ച ഘോഷ് എന്നിവരും ടീമില്‍ ഇടം പിടിച്ചു.
ഇരു വിഭാഗത്തിലും പട്ടികയില്‍ പ്രാധിനിത്യം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.
പുരുഷ വിഭാഗത്തില്‍ ഇടം പിടിച്ച വിരാട് കോലിക്ക് മികച്ച വര്‍ഷമായായിരുന്നു 2022 കടന്നു പോയത്. യുഎഇ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പില്‍ ഏറ്റവും അധികം റണ്ണുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് കോലി.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു സൂര്യകുമാര്‍ യാദവ്. 1164 റണ്ണുകളോടെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം റണ്ണുകള്‍ നേടുന്ന താരമായിരുന്നു സൂര്യകുമാര്‍. കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു ഹര്‍ദിക് പാണ്ഡ്യക്ക് 2022. 607 റണ്ണുകളും 20 വിക്കറ്റുകളുമായി താരം പട്ടികയിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ആയി മാറി.
വനിതാ വിഭാഗത്തില്‍ 2022 ലെ വനിതാ ഏഷ്യന്‍ കപ്പിന്റെ ഫൈനലില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ താരമാണ് സ്മൃതി. അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ അടക്കം 594 റണ്ണുകളാണ് തരാം കഴിഞ്ഞ വര്‍ഷം നേടിയത്.
അസാമാന്യമായ പ്രകടനത്തിലൂടെ 2022 വനിതാ ഏഷ്യന്‍ കപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ദീപ്തി ശര്‍മ്മ. ഇന്ത്യയുടെ ഭാവി താരം എന്ന വിശേഷിപ്പിക്കുന്ന റിച്ച ഘോഷിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്‌ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം 22 വിക്കറ്റുകള്‍ നേടിയ രേണുക സിംഗ് പട്ടികയിലെ ബൗളര്‍മാരുടെ നിരയില്‍ ഇടം നേടുന്നു.