▶️തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മൂന്ന് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വീണു; ഭരണം പിടിച്ച് യുഡിഎഫ്

2 second read
0
395

കൊച്ചി ▪️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നേട്ടമുണ്ടാക്കി യുഡിഎഫ്.

തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

മൂന്ന് പഞ്ചായത്തുകളിലാണ് ഇതോടെ യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചത്.

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അലി തേക്കത്ത് 28 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ചാണ്ടി തുണ്ടുമണ്ണിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ്-8 എല്‍ഡിഎഫ്-7 എന്നിങ്ങനെയായിരുന്നു നേരത്തെ ഇവിടുത്തെ കക്ഷിനില.

എല്‍ഡിഎഫ് അംഗമായിരുന്ന ജോര്‍ജ് തച്ചമ്പാറ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇടുക്കി  കരിമണ്ണൂര്‍ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പന്നൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ എഎന്‍ ദിലീപാണ് വിജയിച്ചത്. 177 വോട്ടുകള്‍ക്കായിരുന്നു ദിലീപിന്റെ വിജയം. ഇതോടെയാണ് ഇവിടെ ഭരണ മാറ്റത്തിന് സാധ്യത തെളിഞ്ഞത്.

തൃശ്ശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന പി. വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒന്‍പതാം വാര്‍ഡ് പിടിച്ചെടുത്തതോടെയാണ് നാട്ടിക പഞ്ചായത്തിലെ ഭരണം യുഡിഎഫിന് ലഭിച്ചത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ചുവന്ന വാര്‍ഡാണിത്.

ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാര്‍ഡ്, മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി റാണി ടീച്ചര്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു.

നിരണം ഏഴാം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തില്‍ വിജയിച്ചു. 28 വര്‍ഷമായി എല്‍ ഡി എഫിന്റെ സീറ്റായിരുന്നു ഇത്.

കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിനി രാജീവ് വിജയിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ഡാനിയേല്‍ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിര്‍ത്തി.

പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകള്‍ക്ക് ശരത് മോഹന്‍ സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക്ക് എരുവ വിജയിച്ചു.

എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബുവിന്റെ പഞ്ചായത്താണിത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ ടി.ഡി മാത്യു 247 വോട്ടിന് ജയിച്ചു.

പഞ്ചായത്ത് ഭരണത്തില്‍ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റുബീന നാസര്‍ 101 വോട്ടിന് വിജയിച്ചു.

 

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…