കോട്ടയം ▪️ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്റെ പരാജയം ആഘോഷിച്ച് പാര്‍ട്ടി നേതാവായ നഗരസഭാ കൗണ്‍സിലര്‍.
പിറവത്താണ് ഇടത് കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയാണ് പോത്തിറച്ചി കറിയും പിടിയും വിളമ്പിയത്.
കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ രാവിലെ എട്ടരയോടെ ബസ് സ്റ്റാന്‍ഡിനു മുന്‍പിലാണ് ഇത് വിളമ്പിയത്.
കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മകന്‍ അപു ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്‍സ് പെരിയപ്പുറത്തിന് മാണി വിഭാഗവുമായുള്ള അകല്‍ച്ചയാണ് തോമസ് ചാഴികാടന്റെ പരാജയം ആഘോഷമാക്കുന്നതില്‍ കലാശിച്ചത്.