▶️കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

1 second read
0
512

ചെങ്ങന്നൂര്‍ ▪️ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

തിരുവന്‍വണ്ടൂര്‍ കോലടത്തുശേരി പാലയ്ക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന്‍ (ഗോപാലി-60) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 10 മണിയോടെ എംസി റോഡില്‍ കുറ്റൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും തിരുവന്‍വണ്ടൂരിലേക്ക് വന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങള്‍ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തത്.

ഭാര്യ: വിമല.
മക്കള്‍: അശ്വതി, അജിത്ത്.
മരുമക്കള്‍: ബിനോയി, ഗ്രീഷ്മ.

സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍

 

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…