▶️ദമ്പതികള്‍  സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഭര്‍ത്താവ് മരിച്ചു

0 second read
1
409

ഹരിപ്പാട് ▪️ദമ്പതികള്‍  സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഭര്‍ത്താവ് മരിച്ചു.

കായംകുളം പുള്ളിക്കണക്ക് കന്നിമേല്‍ ചന്ദ്രബാബു (വാവാച്ചി-52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റഭാര്യ രജനിയെ (മിനി) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷന്സമീപം ഞായറാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം.

വൈക്കത്ത് നിന്നും കൊല്ലത്തേക്ക് പോയ കാര്‍ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ഹരിപ്പാട് നിന്ന് കരുവാറ്റയിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രബാബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

25ന് ഇവര്‍ പുതുതായി പണികഴിപ്പിച്ച വീടിന്റെഗൃഹപ്രവേശനത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനായി പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ടൈല്‍ പണിക്കാരന്‍ ആണ് ചന്ദ്രബാബു. മക്കള്‍: അരുണ്‍ ബാബു, അഖില്‍ ബാബു.

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…