തിരുവനന്തപുരം ▪️ വേനല്‍ കഴിഞ്ഞു കാലവര്‍ഷം തകൃതിയായി പെയ്തു തുടങ്ങിയതോടെ പുതിയൊരു അധ്യയന വര്‍ഷവുമെത്തി.
പ്രവേശനോത്സവത്തോട് കൂടിയാണ് ഈ അധ്യയന വര്‍ഷവും ആരംഭിക്കുന്നത്. കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു.
ആദ്യമായി സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഇതൊരു പുതിയ ലോകമാണ്. വര്‍ണങ്ങളാല്‍ അലങ്കരിച്ച്. ക്ലാസ്സ് മുറികള്‍ ഉള്‍പ്പടെ ചിത്രങ്ങളാല്‍ ഒരുക്കിയിട്ടുണ്ട്. വിവിധ പരിപാടികളാണ് ഓരോ സ്‌കൂളുകളും സംഘടിപ്പിച്ചിട്ടുള്ളത്.
സ്‌കൂള്‍തലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം നാളെ എളമക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.