
ചെങ്ങന്നൂര്‍ ▪️ കിഴക്കേനട ഗവ.യു.പി സ്‌കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സ്‌കൂള്‍ ബസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി ബാലകൃഷ്ണന്‍ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാഭായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്വര്‍ണ്ണമ്മ, സുജ രാജീവ്, അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ദിവ്യ ഉണ്ണികൃഷ്ണന്‍, ബിഡിഒ -ഇന്‍- ചാര്‍ജ് വിജയേഷ് പി. പിള്ള, പ്രധാനാധ്യാപിക പി.കെ ബിന്ദു, എസ്എംസി പ്രസിഡന്റ് ദേവശര്‍മ്മ എന്നിവര്‍ സംസാരിച്ചു.