ചെങ്ങന്നൂര്‍: ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി പഴയകാല സിനിമാ നടീനടന്മാര്‍ മുണ്ടന്‍കാവിലെ സന്തോഷ് ടാക്കീസില്‍ എത്തി.
ചെങ്ങന്നൂരിലെ ആദ്യ നവമാധ്യമ കൂട്ടായ്മയായ എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇരുപതോളം അംഗങ്ങളാണ് പഴയകാല സിനിമകളിലെ നടീനടന്മാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വേഷവിധാനങ്ങളുമായി സന്തോഷ് ടാക്കീസില്‍ എത്തിച്ചേര്‍ന്നത്.
ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി ഇതൊനൊടകം ശ്രദ്ധയാര്‍ജ്ജിച്ച സന്തോഷ് ടാക്കീസില്‍ ജയനും നസീറും മധുവും ഷീലയും ജയഭാരതിയും എല്ലാം സിനിമാ കാണുവാനെത്തിയര്‍ക്ക് കൗതുകകരമായ മറ്റൊരു ദൃശ്യവിരുന്നായി.
കേരളാ സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും സേ നോ ടു ഡ്രഗ്‌സ് ക്യാംപയിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് സജി ചെറിയാന്‍ എംഎല്‍എ, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഓ. എസ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സേ നോ ടു ഡ്രഗ്‌സ് പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
ഗ്രൂപ്പ് അഡ്മിന്‍മാരായ ശ്രീരാജ് വിജയന്‍, ആല്‍ബിന്‍ പി. മുരളി, ശ്രീപ്രിയ വിജയന്‍, പ്രോഗ്രാം ഡയറക്ടര്‍ അനന്തു പ്രകാശ്, മോഡറേറ്റര്‍മാരായ ഫ്രാന്‍സി പോള്‍സണ്‍, രേഷ്മ, അനീഷ് മാമൂട്ടില്‍, റോഷന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.