▶️അടി തെറ്റി അര്‍ജന്റീന; ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദിക്ക് ജയം

4 second read
0
253

ഖത്തര്‍▪️  ലുസൈല്‍ സ്‌റ്റേഡിയത്തില്‍ മെസ്സിയുടെ അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി അട്ടിമറിച്ചു.

സലേഹ് അല്‍ഷെഹ്രി, സേലം അല്‍ ദവ്‌സരി എന്നിവര്‍ സൗദിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ആദ്യപകുതിയില്‍ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.

കളിയുടെ 10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന വലയില്‍ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയതോടെ ഗോള്‍ അനുവദിക്കപ്പെട്ടത് ഒന്നില്‍ മാത്രം.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്‌സൈഡ് വില്ലനായി. 34-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു.

മെസ്സിയുടെ ഒറ്റ ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ കളി മാറി. സൗദിയുടെ സമനില ഗോള്‍ എത്തി. 48-ാം മിനിറ്റില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പന്ത് സാലിഹ് അല്‍ഷെഹ്‌രി വലയില്‍ എത്തിച്ചു.

53-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. അര്‍ജന്റീനയുടെ പ്രതിരോധം നോക്കി നില്‍ക്കെ സേലം അല്‍ ദവ്‌സരിയുടെ ഒരു ഷാര്‍പ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാന്‍ അനുവദിക്കാതെ അര്‍ജന്റീനയെ പൂട്ടി. ഇടയില്‍ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി.

മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്ക്കായുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷേ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Load More Related Articles
Load More By News Desk
Load More In SPORTS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…