ചെങ്ങന്നൂര്‍▪️ ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേള 2025ന്റെ സ്വാഗത സംഘം ഓഫീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ് അധ്യക്ഷയായി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, കെസിഎംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. ശശികുമാര്‍, ജില്ല പഞ്ചായത്തംഗങ്ങളായ വത്സല മോഹന്‍, ഹേമലത മോഹന്‍, ജി. വിവേക്, അനില്‍ പി. ശ്രീരംഗം , കുടുംബശ്രീ ജില്ല മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റന്‍ഡിനു സമീപമുള്ള റിലീഫ് എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുക.