ചെങ്ങന്നൂര്‍▪️ ദേശീയ സരസ് മേള പന്തല്‍ നിര്‍മ്മാണം വിലയിരുത്താന്‍ മന്ത്രിയെത്തി.
ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ നിര്‍മാണം വിലയിരുത്തുവാനാണ് തിരക്കുകള്‍ക്കിടയിലും മന്ത്രി സജി ചെറിയാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.
ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് സരസ് മേള സംഘടിപ്പിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ വിപുലമായ രീതിയിലാണ് ചെങ്ങന്നൂരില്‍ സരസ് മേള ഒരുക്കുന്നത്. ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഏറെ പുതുമകള്‍ നിറഞ്ഞ മേളയാകും ചെങ്ങന്നൂരില്‍ അരങ്ങേറാന്‍ പോകുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പ്രധാന വേദിയും 350 സ്റ്റാളുകളും 30ഫുഡ് സ്റ്റാളുകളും ഉള്‍ക്കൊള്ളുന്ന സരസ് വേദി എയര്‍ കണ്ടീഷന്‍ ചെയ്ത ഒന്നര ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുക.