ചെങ്ങന്നൂര്‍▪️ ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂരില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ടാകും.
സമാപന ദിവസം നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി കാറും, ഒപ്പം ഇരുചക്ര വാഹനങ്ങളും സ്വര്‍ണ്ണ നാണയങ്ങളുമടങ്ങുന്ന മറ്റു സമ്മാനങ്ങളും നല്‍കും.
കുടുംബശ്രീ ജില്ല മിഷനാണ് നറുക്കെടുപ്പിന്റെ ചുമതല. ടിക്കറ്റ് വില്‍പ്പന ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസിനു നല്‍കി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.