കൊല്ലകടവ് ▪️ കേരളത്തില്‍ കാണപ്പെടുന്ന തെറ്റായ ജീവിതശൈലിയും ആഹാരക്രമവും ആണ് പലതരം കാന്‍സറുകള്‍ക്കും കാരണമാകുന്നതെന്ന് ഡോ. വി.പി ഗംഗാധരന്‍.
സഞ്ജിവനി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഐഎപി കേരളയും ഐഎംഎയും ചേര്‍ന്നു ജീവിതശൈലി രോഗ ചികില്‍യും പ്രതിരോധവും അടിസ്ഥാനമായി നടത്തിയ സഞ്ജീവനി ഹെല്‍ത്ത് സമ്മിറ്റ് കൊല്ലകടവ് സഞ്ജീവനി ആശുപത്രിയില്‍ നടന്നു.
പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ഹെല്‍ത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പ്രശസ്തരായ പത്തോളം ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഞ്ജീവനി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഹരികുമാര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദര്‍ശന പിള്ള കൈമള്‍, ഡോ. ഉമ്മന്‍ വര്‍ഗീസ്, ഡോ. ബാലകൃഷ്ണന്‍, ഡോ. റെനി ഗീവര്‍ഗീസ്, ഡോ. അരുണ്‍ മാമന്‍, ഡോ. ജിനു തോമസ് , ഡോ. ബിനുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു .
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ഡോക്ടര്‍മാര്‍ സമ്മിറ്റില്‍ പങ്കെടുത്തു