തിരുവല്ല ▪️ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മാര്‍ തിയോഫിലോസ്
എപ്പിസ്കോപ്പ നിയമിതനായി.
തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് ചേര്‍ന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്.
വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്ഠേനയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.
അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്ന് ചെന്നൈ ഭദ്രാസന അധിപന് ആയിരുന്ന സാമുവല്‍ മോര് തിയോഫിലോസിനാണ് സഭയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.
ഇദ്ദേഹം സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേല്‍ മാര്‍ തിയോഫിലോസ്.
ജൂണ്‍ 22 നാണ് അധ്യക്ഷപദവിയേക്കുള്ള സ്ഥാനാരോഹണം. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു.