ചെങ്ങന്നൂര്‍ ▪️ നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന സമൃദ്ധി സമ്പൂര്‍ണ്ണ തരിശു രഹിത മണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന കാര്‍ഷിക പ്രവര്‍ത്തികളുടെ അവലോകന യോഗം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്നു.
ഒന്നാം ഘട്ട പദ്ധതിയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തികളുടെയും മോട്ടോര്‍ പമ്പു സെറ്റുകളുടെ വിതരണവും സ്ഥാപനവും വിതരണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും രണ്ടാം ഘട്ട പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടിയന്തിര പ്രാധാന്യം നല്‍കി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരായ എം.ജി ശ്രീകുമാര്‍, എന്‍. പത്മാകരന്‍, ടി.വി രത്‌നകുമാരി, വിജയമ്മ ഫിലേന്ദ്രന്‍, പി.വി സജന്‍, ജെയിന്‍ ജിനു, കെഎല്‍ഡിസി പ്രോജക്ട് എഞ്ചിനീയര്‍ എസ.് വിനോദ്, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു ഭാസ്‌കരന്‍, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നൗഷാദ്,പിഐപി ചെങ്ങന്നൂര്‍ സബ് ഡിവിഷന്‍ എഞ്ചിനീയര്‍ കെ. സ്വാതിമോള്‍ എന്നിവര്‍ സംസാരിച്ചു.