ചെങ്ങന്നൂര്‍ ▪️ പരിമിതമായ ഭൗതിക സാഹചര്യങ്ങളിലും കടുത്ത ജീവിത ദുരിതങ്ങളിലും പ്രതീക്ഷകള്‍ കൈവിടാത്ത സച്ചു സേതുവിന് വിജയ തിളക്കം.
മുളക്കുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സച്ചു സേതു.
മൂന്നാം വയസ്സില്‍ സ്വന്തം പിതാവിനെ നഷ്ടമായി മാനസിക വെല്ലുവിളികളെ അതിജീവിച്ച പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ സച്ചുവിന് പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും 4 എ പ്ലസ് രണ്ട് എ ഗ്രേഡും (90%) കരസ്ഥമാക്കാന്‍ കഴിഞ്ഞു.
ഛായ ചിത്രരചനയിലും, ഫുട്‌ബോള്‍ കളിയിലും സ്വന്തം സ്‌കൂളിന് വേണ്ടിയുള്ള ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മാണത്തിലും സംവിധാനത്തിലും സച്ചുവിന്റെ കഴിവുകള്‍ മികവുറ്റതാണ്.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ ആയിരുന്ന പരേതനായ സേതു കുമാറിന്റെയും താത്കാലിക ജീവനക്കാരിയായ സുമാദേവിയുടെയും മകനാണ് സച്ചു സേതു.
സച്ചു വരച്ച ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ ഛായാ ചിത്രം സച്ചുവിന്റെ വീട്ടില്‍ നേരിട്ട് വന്ന്് കളക്ടര്‍ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
പ്ലസ് ടു പഠനത്തിനിടയില്‍ തനിക്ക് താങ്ങും തണലുമായ അമ്മയ്ക്ക് തൊഴിലിടത്ത് വച്ച് നേരിടേണ്ടിവന്ന അതിക്രമം കുടുംബത്തെ ആകെ ഉലച്ചു കളയുകയും മനസ്സിനെ വല്ലാതെ നോവിച്ചതാവാം പ്ലസ്ടുവിന് ഫുള്‍ എ പ്ലസ് വാങ്ങാന്‍ കഴിയാതെ പോയത്.
ബാല്യകാലം മുതല്‍ താന്‍ നേരിട്ട പ്രതിസന്ധികളെ ഉയര്‍ച്ചയുടെ പടവുകളാക്കി ആക്കി ജീവിത വിജയത്തിന്റെ വസന്തം വിരിയിക്കാനുള്ള കരുത്തുമായി തുടര്‍ പഠനത്തിന് ഒരുങ്ങുകയാണ് സച്ചു സേതു.
അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ട് കഴിയാതെ വരുന്ന കുടുംബത്തിന് പെട്ടെന്ന് വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിസിഎ കോഴ്‌സിന് ചേരാനാണ് സച്ചു ആഗ്രഹിക്കുന്നത്.