▶️ശബരിമലയില്‍ മണ്ഡല പൂജ നാളെ; തങ്കയങ്കി  രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ 

0 second read
0
202

ശബരിമലയില്‍ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തും.

വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയില്‍ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി ചവിട്ടിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു.

1,00,337 പേരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്. ശബരീപീഠം മുതല്‍ സന്നിധാനം മുതല്‍ ഘട്ടം ഘട്ടമായാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…