
ന്യൂ ഡല്‍ഹി അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയുടെ നിര്‍മാണത്തിന് ഇത്തവണത്തെ ബജറ്റില്‍ നീക്കി വച്ച തുകയായ 100 കോടിയില്‍ നിന്നും 1,000 കോടിയായി വര്‍ധിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.
2023 – 2024 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബജറ്റ് നിർദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന എം പി മാരുടെ സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിലാണ് കൊടിക്കുന്നിൽ സുരേഷ് ഈ ആവിശ്യം ഉന്നയിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധ മോഹൻ സിങ് യോഗത്തിൽ അധ്യക്ഷത വഹിച്ചു റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു
അങ്കമാലി ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കാതെ മലയോര പ്രദേശങ്ങളായ റാന്നി പത്തനംതിട്ട കോന്നി പത്തനാപുരം പുനലൂർ അഞ്ചൽ നെടുമങ്ങാട് വഴി തിരുവന്തപുരത്തേക്കു നീട്ടണമെന്നും അദ്ദേഹം ആവ്യശ്യപെട്ടു നേരത്തെ തന്നെ ഈ പാതക്കായി റെയിൽവേ സർവ്വേ നടത്തിയിരുന്നു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പാത തിരുവനതപുരതേക്ക് നീട്ടിയാൽ കിഴക്കൻ മലയോര പ്രദേശങ്ങളുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമാകുമെന്നും എം പി പറഞ്ഞു
നിലമ്പൂർ നഞ്ചങ്കോട് റെയിൽവേ ലൈൻ, തലശേരി മൈസൂർ ലൈൻ ,ഗുരുവായൂർ തിരുനാവായ ലൈൻ ,തുടങ്ങിയ കേരളം വര്ഷങ്ങളായി ആവശ്യപെടുന്ന റെയിൽവേ ലൈനുകളുടെ കാര്യത്തിൽ അനുഭാവപൂർവം പരിഗണിക്കണം മെട്രോമാൻ ഇ ശ്രീധരൻ നിർദേശിച്ച ചെങ്ങന്നൂർ പമ്പ എലിവേറ്റഡ് റെയിൽവേ ലൈൻ സർവേയുടെ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണം
തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ നടപടി വേണം . ഈ റൂട്ടിൽ മൂന്നാമതൊരു ലൈൻ കൂടി നിർമിച്ചു നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിക്കുവാനും കൂടുതൽ ട്രെയിനുകൾ ഈ സെക്ടറിൽ യാത്രക്കാർക്കായി തുടങ്ങാനും കഴിയണം
നേമം കോച്ചു ടെർമിനലിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ചു തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണം കൊച്ചുവേളി ടെർമിനലിൽ കൂടുതൽ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു കേരളത്തിലെ എല്ലാ ലെവൽ ക്രോസ്സുകൾക്കു പകരം റെയിൽവേ ഓവർ ബ്രിഡ്‌ജോ അടിപാതകളോ പണിയാൻ ആവിശ്യമായ ഫണ്ട് അനുവദിക്കണം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലാകാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണം, കേരളത്തിൽ; വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാത്തതിനു ന്യായീകരണമില്ലെന്നും അടുത്ത വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുന്ന കൂട്ടത്തിൽ കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണം
കേരളത്തിൽ കൂടുതൽ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം കോവിഡ് കാലത്തു വെട്ടിക്കുറച്ച ദീർഘദൂര പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം കേരളത്തിലെ ജനപ്രീയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാകുകയോ ഒരു ഭാഗത്തേക്ക് മാത്രമായി ചുരുക്കുകയോ ചെയ്തത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ കോവിഡിന് മുൻപ് കേരളത്തിലോടുന്ന ട്രെയിനുകൾക്കു ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം എന്നും എം പി യോഗത്തിൽ ആവശ്യപ്പെട്ടു
ഹാൾട് സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടപടി സ്വീകരിക്കണം മാനുവൽ ടിക്കറ്റിങ് സമ്പ്രദായം മാറ്റി യു പി ടി എസ് കമ്പ്യൂട്ടർ ടികെട്ടുകൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ നടപടി വേണമെന്നും എം പി യോഗത്തിൽ ആവശ്യപ്പെട്ടു
ന്യൂ ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള കേരളം എക്സ്പ്രസ്സ് അടക്കമുള്ള ട്രെയിനുകൽ വൈകിയോടുന്നത് റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പെടുത്തുകയും ദീർഘ ദൂര യാത്രക്കാരായ കേരളത്തിലെ ട്രെയിൻ യാത്രക്കാരെ വലക്കുന്ന നടപടികളിൽ നിന്നും റെയിൽവേ പിന്മാറണമെന്നും എം പി പറഞ്ഞു