ചെങ്ങന്നൂര്‍: സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സിന്റെ ചെങ്ങന്നൂര്‍ പരിശീലന കേന്ദ്രമായ മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്‌സില്‍ നടത്തി.
പട്ടികജാതി വികസന വകുപ്പും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സും സംയുക്തമായി പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലനം നടത്തിയത്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പട്ടികജാതി വികസന ഓഫീസര്‍ ബിജി പി. കുറുപ്പ്, മൈക്രോസെന്‍സ് ഡയറക്ടര്‍ സന്തോഷ് അമ്പാടി എന്നിവര്‍ വിതരണം ചെയ്തു