ചെങ്ങന്നൂര്‍ ▪️ റെയില്‍വേ കരാര്‍ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
ആലാ പെണ്ണുക്കര പ്രജിതാ ഭവനില്‍ പി. പ്രജീഷ് (38) ആണ് മരിച്ചത്.
ഇന്ന് (ശനിയാഴ്ച) രാവിലെ അഞ്ചു മണിയോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു വടക്കു ഭാഗത്ത് ട്രാക്കിനു സമീപമാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ രേഖയാണ് റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ക്കും പൊലിസിനും ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ക്ലീനിങ് ജോലിയുമായി ബന്ധപ്പെട്ടു കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ ഒരു കമ്പനിയുടെ കീഴില്‍ 10 വര്‍ഷത്തോളമായി ക്ലീനിങ് സൂപ്പര്‍വൈസറായി ജോലി നോക്കിവരികയായിരുന്നു.
ഇന്നലെ അപകട സമയത്തും ഡ്യൂട്ടിയിലായിരുന്നുവെന്നാണ് വിവരം. പൊലിസ് നടപടികള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിച്ചു.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ വീടും സ്ഥലവും വില്‍ക്കേണ്ടി വന്ന ഇവരുടെ മാതാപിതാക്കളടങ്ങിയ കുടുംബം മുളക്കുഴയിലെ വാടക വീട്ടിലാണ് താമസം. അതിനാല്‍ പ്രജീഷിന്റെ സംസ്‌കാരം ആലായിലെ ഒരു ബന്ധുവീടിനോടുചേര്‍ന്നാണ് നടത്തിയത്.
നളിനാക്ഷി, പുഷ്‌കരന്‍ എന്നിവര്‍ മാതാപിതാക്കളാണ്.
ഭാര്യ: സജിന
മക്കള്‍: ഗൗതം, കാശി (വിദ്യാര്‍ഥികള്‍)