
ചെങ്ങന്നൂര്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവ.എച്ച്.എസ്.എസ് അങ്ങാടിക്കല്‍ തെക്ക് സ്‌കൂളില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.ഡി സുനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം റോഡ് സുരക്ഷ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.രാജേന്ദ്രന്‍ പിള്ള നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍ ശ്രീജ .എസ്, ഹെഡ്മാസ്റ്റര്‍ എം.സുനില്‍കുമാര്‍, അനീഷ് കുമാര്‍ എം.കെ, ഷാജി മാത്യു, ബിന്ദു.എസ്, പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. അനൂപ് നടേശന്‍, വൈശാഖ് എസ്. പിള്ള എന്നിവര്‍ ക്ലാസ് നയിച്ചു.