ചെങ്ങന്നൂര്‍ ▪️ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഹാമര്‍ ത്രോ മത്സരത്തില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ റിയ സൂസന്‍ വര്‍ഗീസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രോപോലീത്തന്‍ ഹയര്‍ സെക്കന്‍ഡിറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് റിയ.
സിപിഎം ചെങ്ങന്നൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ ചെങ്ങന്നൂര്‍ കല്ലമ്പറമ്പില്‍ തൈവടയില്‍ ബാബുവിന്റെയും ഷീജയുടെയും മകളാണ്.
ആലപ്പുഴ ജില്ലാ സ്‌കൂള്‍ സീനിയര്‍ ഗേള്‍സ് ബാസ്‌കറ്റ് ബോള്‍ ജേതാക്കളായ പുത്തന്‍കാവ് മെട്രോപോലീത്തന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയാണ് റിയ.