
ചെങ്ങന്നൂര്‍▪️ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം ബിജെപിയിലെ സുജന്യ ഗോപിയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു.
എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിജെപി നേതൃത്വം ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജി വയ്ക്കുന്നതിന് സുജന്യ ഗോപിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇന്ന് വൈകിട്ട് 5ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തിയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. ദില്‍ഷാദ് പറഞ്ഞു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളതിനാല്‍ രാജിവച്ച ഒഴിവില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഭര്‍ത്താവ് ഗോപി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിലൂടെ 1459 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുജന്യ ഗോപി വിജയിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാനും ബിജെപി ആലപ്പുഴ തെക്ക് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസ്പതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വഴിയില്‍ നിന്നു കളഞ്ഞു കിട്ടിയ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ബുധനൂര്‍ പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നായി 25,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ സുജന്യഗോപി (42), സഹായിയായ ഓട്ടോ ഡ്രൈവര്‍ കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.