▶️മതമൈത്രി വിളിച്ചോതി മാന്നാര്‍; നബിദിന റാലിക്ക് ക്ഷേത്രനടകളില്‍ സ്വീകരണം

0 second read
0
336

മാന്നാര്‍: മതമൈത്രി വിളിച്ചോതി മാന്നാറില്‍ നബിദിന റാലിക്ക് ക്ഷേത്രനടകളില്‍ സ്വീകരണം.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാന്നാര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്കാണ്് മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും സ്വീകരണം നല്‍കിയത്.

മാന്നാര്‍ പുത്തന്‍പള്ളിയില്‍ നിന്നും ആരംഭിച്ച് പരുമലക്കടവിലെത്തി തിരികെ നബിദിന റാലി തൃക്കുരട്ടിക്ഷേത്ര നടയിലെത്തിയപ്പോള്‍ തൃക്കുരട്ടി ദേവസ്വം മാനേജര്‍ വൈശാഖ്, തൃക്കുരട്ടി മഹാദേവര്‍ സേവാ സമിതി പ്രസിഡന്റ് കലാധരന്‍ കൈലാസം, അജിത് അമൃതം, രതീഷ് മാച്ചൂട്ടില്‍ തുടങ്ങിയവര്‍ ചീഫ് ഇമാമിനെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും പൂച്ചെണ്ട് നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു.

ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയില്‍ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പന്‍, പ്രഭകുമാര്‍, സജി വിശ്വനാഥന്‍, ശിവന്‍പിള്ള, രാജേന്ദ്രന്‍, പ്രശാന്ത്, ശശി, ഗിരീഷ് എന്നിവര്‍ നബിദിന റാലിയെ വരവേറ്റു.

നബിദിന റാലിക്ക് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി, ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ഹാജി ടി. ഇക്ബാല്‍ കുഞ്ഞ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിപ്പുരയ്ക്കല്‍, നവാസ് ജലാല്‍, കെ. എ സലാം, നിയാസ് ഇസ്മായില്‍, ബഷീര്‍ പാലക്കീഴില്‍, അബ്ദുല്‍ കരീം കടവില്‍, ഒ.ജെ നൗഷാദ്, ഷിയാദ് ബ്രദേഴ്‌സ്, പി.എം ഷാജഹാന്‍, ടി.എസ് ഷഫീഖ്, ഹാജി എന്‍.എ സുബൈര്‍, കെ.എ സുലൈമാന്‍ കുഞ്ഞ്, നൗഷാദ് ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Check Also

▶️ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി

ന്യൂഡല്‍ഹി▪️ പാക് മണ്ണില്‍ കാലുവെക്കാതെ ഇന്ത്യയുടെ തിരിച്ചടി. പെഹല്‍ഗാം ഭീകരാക്രമണത്തിന് പ…