
ചെങ്ങന്നൂര്‍▪️ കാലില്‍ നിന്നും രക്തം വാര്‍ന്നിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ റിലയന്‍സ് അധികാരികളും ഓട്ടോ ഡ്രൈവറും തയ്യാറായില്ലെന്ന് പരാതി.
ചെങ്ങന്നൂര്‍ ബഥേല്‍ റോഡിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ആളിന്റെ കാലിലെ വെരിക്കോസ് വെയിന്‍ പൊട്ടിയാണ് അമിതമായി രക്തം വാര്‍ന്നത്.
ഇന്ന് (21) വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് കാലില്‍ നിന്നും അമിതമായി രക്തം വാര്‍ന്നു പോകുന്നത് അറിഞ്ഞത്. കടയുടെ തറയില്‍ മുഴുവന്‍ രക്തം വീണിട്ടും പരിക്കേറ്റ ആളിനെ റിലയന്‍സ് അധികാരികള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ക്രമീരണങ്ങള്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് പറയുന്നു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഓട്ടോയില്‍ കയറ്റുന്നതിന് ഡ്രൈവര്‍ തയ്യാറായില്ലത്രെ.
ഓട്ടോയില്‍ രക്തം ആകുമെന്ന് പറഞ്ഞ് ഡ്രൈവര്‍ ഓട്ടോറിക്ഷ കൊണ്ടുപോകുകയായിരുന്നു. അപ്പോഴും റിലയന്‍സ് അധികാരികള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് വാഹനങ്ങള്‍ ക്രമീകരികരിക്കുന്നതിന് തയ്യാറായില്ല.
പരിക്കേറ്റ ആളിന്റെ കൂടെ ഉണ്ടായിരുന്നത് പ്രായപൂര്‍ത്തിയാകാത്ത മകള്‍ മാത്രമായിരുന്നു. രക്തം അമിതമായി വാര്‍ന്നതോടെ മകളും പരിഭ്രാന്തയായി. ഒടുവില്‍ പരിക്കേറ്റയാള്‍ തന്നെ സ്വന്തം സ്‌കൂട്ടറില്‍ ആശുപ്രതിയില്‍ പോകുകയായിരുന്നു എന്ന് പറയുന്നു.
സംഭവസ്ഥലത്ത് എത്തിയ ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി നല്‍കിയതായി അറിയുന്നു.
റിലയന്‍സ് അധികാരികളുടെ സമീപനവും ഓട്ടോറിക്ഷാ ഡ്രൈവറുടെ ധിക്കാരവും എന്തായാലും കണ്ണില്‍ ചോരയില്ലാത്ത നടപടിയായണെന്ന് ജനങ്ങള്‍ പറയുന്നു.
സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് അപകടം ഉണ്ടായാല്‍ ഇത്തരം വന്‍കിട മുതലാളിമാരുടെ സ്ഥാപനങ്ങള്‍ തിരിഞ്ഞു നോക്കില്ല എങ്കിലും ഇവിടേക്ക് ഇടിച്ചുകയറി ചെറുകിട വ്യാപാര സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഇപ്പോഴും സാധാരണക്കാരന് വലിയ ആവേശം തന്നെയാണ്.
പ്രളയത്തില്‍ ചെങ്ങന്നൂര്‍ മുങ്ങിയപ്പോള്‍ ഈ വന്‍കിട മുതലാളിമാരുടെ സ്ഥാപനങ്ങള്‍ പൂട്ടി സ്ഥലം വിട്ടപ്പോള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് അത്യാവശ്യ ഭക്ഷണ സാധങ്ങള്‍ കിട്ടിയതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴും സാധാരണ ജനങ്ങള്‍ക്കുള്ളത്.