
ആലപ്പുഴ▪️ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്പാകളിലും, അനാശാസ്യത്തിന് ഒത്താശ ചെയ്യുന്നു എന്ന് സംശയിക്കുന്ന ഹോം സ്‌റ്റോകളിലും ആലപ്പുഴ സ്‌ക്വാഡ് ടീം നടത്തിയ പരിശോധനയില്‍ രണ്ട പേര്‍ അറസ്റ്റില്‍.
അനാശാസ്യത്തിന് ഒത്താശ ചെയ്തിരുന്ന മാരാരിക്കുളം, വളവനാട് വാറന്‍ കവലയിലെ ‘ആബേല്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 2 ഗ്രാം കഞ്ചാവ് പിടികൂടി ഉടമ സുബാഷിനെ അറസ്റ്റ് ചെയ്തു.
പുന്നമടയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ട്രോബറി സ്പാ എന്ന സ്ഥാപനത്തില്‍ നിന്ന് 4 ഗ്രാം കഞ്ചാവ് പിടികൂടി. ഉടമ മറയൂര്‍ സ്വദേശി ഡെവിന്‍ ജോസഫിനെ അറസ്റ്റ് ചെയ്തു.
വരും ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സ്പാകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ലോഡ്ജുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
ലഹരി വസ്തുക്കളുമായി മുറിയെടുക്കാന്‍ എത്തുന്നവര്‍ക്ക് റൂം കൊടുക്കാതിരിക്കാന്‍ ഉടമസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പരിശോധനയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ മഹേഷ്, അസ്സി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അജീബ്, ബിനു, പി.ഒ ഓംകാര്‍നാഥ്, അഭിലാഷ്, സി.ഇ.ഒ സനല്‍ സിബിരാജ്, ജിയേഷ്, ധനലക്ഷ്മി എന്നിവര്‍ ഉണ്ടായിരുന്നു.
മദ്യം മയക്ക് മരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്വാഡ് സി.ഐ യുടെ 9400069494 എന്ന നമ്പരില്‍ അറിയിക്കാം. വിവരം തരുന്നവരുടെ പേര് രഹസ്യമായിരിക്കും.