▶️31 വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചിതരായി; എന്നിട്ടും ഒരുമിച്ചുള്ള ജീവിതമില്ല

1 second read
0
476

31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷവും നളിയ്ക്കും മുരുകനും ഒരുമിച്ചുള്ള ജീവിതമില്ല. രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി മോചിപ്പിചെങ്കിലും ഇരുവരുടെയും കാത്തിരിപ്പ് തുടരുകയാണ്.

ശ്രീലങ്കന്‍ വംശജനായ മുരുകനെ തമിഴ് നാട് സര്‍ക്കാര്‍ മാറ്റിയത് ട്രിച്ചിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപിലേക്കാണ്. രാജീവ് ഗാന്ധി വധക്കേസില്‍ തടവിലായിരുന്ന നളിനി, മുരുകന്‍, റോബര്‍ട്ട് പയസ്, ശാന്തന്‍, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് മോചിതരായത്.

31 വര്‍ഷം നീണ്ട കാരാഗൃഹവാസം. അതിനു ശേഷം മോചിപ്പിക്കപ്പെട്ടു നളിനിയും മുരുകനും. പരോള്‍ റദ്ദാക്കി മോചനത്തിന്റെ മധുരം നുകരാന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ നളിനിയ്ക്ക് പക്ഷെ പ്രിയതമനോട് സംസാരിക്കാന്‍ പോലും സാധിച്ചില്ല.

ട്രിച്ചിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപിലേക്കുള്ള അതീവ സുരക്ഷാ യാത്രയില്‍, ഒരിയ്ക്കല്‍ കൂടി നളിനി കണ്ടു, പൊലീസ് വാഹനത്തിന്റെ ഇരുമ്പഴികളിലൂടെ മുരുകന്റെ മുഖം. ഒന്നും സംസാരിക്കാന്‍ അനുവദിച്ചില്ല പൊലീസ്. വാഹനത്തിന് പുറത്ത് നിന്നു.

പിന്നാലെ ഓടി. കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും ഒരുമിക്കാമെന്ന ചിന്തയ്ക്ക് ആ സന്തോഷത്തിന് ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാംപിലേയ്ക്കുള്ള മുരുകന്റെ യാത്ര വീണ്ടും തടസമായി.

ശ്രീലങ്കന്‍ സ്വദേശികളായ മുരുകന്‍ ഉള്‍പ്പടെയുള്ള നാലുപേരെയും സ്വതന്ത്രരാക്കാന്‍ തമിഴ് നാട് സര്‍ക്കാറിന് കഴിയുമായിരുന്നില്ല. അനധികൃതമായി മറ്റൊരു രാജ്യത്ത് എത്തിയതു തന്നെയാണ് കാരണം. അതിനാലാണ് ഇവരെ ട്രിച്ചിയിലെ ക്യാംപിലേക്ക് മാറ്റിയത്.

മുരുകന്‍ എവിടെയാണോ ഇനിയുള്ള കാലം അവിടെ ജീവിക്കണം. അതാണ് നളിനിയുടെ ഉറച്ച തീരുമാനം. ഗാന്ധി-നെഹ്‌റു കുടുംബങ്ങളോട് മാപ്പു ചോദിയ്ക്കുന്നു. അവരെ ആരെയും നേരില്‍ കാണില്ല. മോചനത്തിനായി ഒപ്പം നിന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നന്ദി. നളിനി പറഞ്ഞു നിര്‍ത്തുന്നു.

സുപ്രിംകോടതി ഉത്തരവിനെതിരെ എതിര്‍ നിയമ നടപടികള്‍ വേണ്ടെന്ന് നെഹ്‌റു കുടുംബം തീരുമാനിച്ചിരുന്നു. സോണിയാഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഇതുസംബന്ധിച്ച നിലപാടറിയിച്ചിരുന്നു.

 

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…