ഡല്‍ഹി ▪️ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഈ വിധിയെഴുത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്.
പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. മോദി പോയപ്പോള്‍ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവില്‍ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോണ്‍ഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ കോണ്‍ഗ്രസിന് ഊര്‍ജം നല്കി. ഒരുമിച്ച് പ്രവര്‍ത്തിച്ച ഇന്‍ഡ്യ മുന്നണി നേതാക്കള്‍ക്ക് നന്ദിയെന്നും ഖാര്‍ഗെ വ്യക്തമാക്കി.