▶️ശബരിമല കതിന അപകടം; ചികിത്സയിലിരുന്ന ചെങ്ങന്നൂര്‍ സ്വദേശി കൂടി മരിച്ചു

1 second read
0
411

ചെങ്ങന്നൂര്‍ ▪️ശബരിമലയിലെ കതിന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ചെങ്ങന്നൂര്‍ സ്വദേശി കൂടി മരിച്ചു.

ചെങ്ങന്നൂര്‍ കാരയ്ക്കാട് കൊടയ്ക്കാമരം ആമക്കുന്നില്‍ ആര്‍.രജീഷ് (35) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവര്‍ രണ്ടായി.

രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകള്‍ ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്.

ഈ മാസം രണ്ടാം തീയതി സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. രജീഷ് അടക്കം മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഇവരില്‍ ഒരാളായ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര്‍ ജയകുമാര്‍ (47) കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതല്‍ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു.

രജീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നത്. പക്ഷേ പിന്നീട് അത് വഷളാവുകയായിരുന്നു. അണുബാധ ഉണ്ടായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അന്ന് അപകടത്തില്‍പെട്ട മൂന്ന് പേരില്‍ അമലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അമലിന് മുപ്പത് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പൊള്ളലേറ്റത്.

രജീഷിൻ്റെ ഭാര്യ പ്രശാന്തി.
മക്കൾ: ആതു ശ്രീ , അനു ശ്രീ

 

 

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…