▶️ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പി.വി സിന്ധു പുറത്ത്, ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരത്തോട് തോറ്റു

0 second read
0
1,175

രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ കാണാതെ പുറത്തായി.

വെള്ളിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 12ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്‌വെന്‍ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 1221, 1721 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കന്‍ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാര്‍ട്ടറില്‍ ഷാങ്ങില്‍ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

Load More Related Articles
Load More By News Desk
Load More In SPORTS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…