▶️പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍

0 second read
0
247

കല്‍ക്കത്ത▪️ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു.

തൃണമൂല്‍  കോണ്‍ഗ്രസ്  ദേശീയ ജനറല്‍  സെക്രട്ടറിയും  എംപിയുമായ അഭിഷേക് ബാനര്‍ജിയില്‍ നിന്നാണ് അന്‍വര്‍ ചുമതലയേറ്റത്.

ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. അന്‍വറിന്റെ പ്രവേശനം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു.

പൊതുപ്രവര്‍ത്തനത്തിനായുള്ള പി.വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പി കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏത് തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ അന്‍വര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയെങ്കിലും സമയം അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം.

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമല്‍കുമാര്‍ .എന്‍ അന്തരിച്ചു

മാന്നാര്‍▪️ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാന്നാര്‍ വിഷവര്‍ശേരിക്കര ത…