
ചെങ്ങന്നൂര്‍: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച വെണ്മണി പുന്തല ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
യോഗത്തില്‍ വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി.ആര്‍ രമേഷ് കുമാര്‍, ജില്ല പഞ്ചായത്തംഗം മഞ്ജുള ദേവി, സൂര്യ അരുണ്‍, ബി. ബാബു, നെല്‍സണ്‍ ജോയി, എ.കെ ശ്രീനിവാസന്‍, സി.കെ ഹരികുമാര്‍, പി.കൃഷ്ണപിള്ള, കെ.എസ് ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.