
പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുന്‍കരസേന മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി.
സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഇന്റലിജന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
സൈനിക വാഹനങ്ങള്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദേശീയപാതയില്‍ യാത്ര ചെയ്യന്‍ പാടില്ലായിരുന്നു. സൈനികര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു.
സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാല്‍ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാല്‍ മാലിക് വെളിപ്പെടുത്തി. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാല്‍ മാലിക്കായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍. പുല്‍വാമ ആക്രമണത്തിന് കാരണം മോദി സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയും ഇന്റലിജന്‍സ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യപാല്‍ മാലിക് ദ വയറിനോട് പറഞ്ഞു.