
ചെങ്ങന്നൂര്‍: പുലിയൂരില്‍ സര്‍വീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു. സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍.
പുലിയൂര്‍ കോടന്‍ചിറയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയത്ത് സര്‍വീസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം.
സര്‍വീസ് സ്‌റ്റേഷന്റെ ഓഫീസിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു.കൂടാതെ ശുചിമുറിയുടെ കതക് ചവിട്ടി പൊളിക്കയും ചെയ്തു.
കൂടാതെ സമീപത്തെ വര്‍ക് ഷോപ്പിന്റെ പൂട്ട് പൊളിക്കയും ചെയ്തു. ഇതേ രാത്രിയില്‍ തന്നെ പുലിയൂര്‍ കത്തോലിക്കാ പള്ളിയുടെ കാണിക്ക വഞ്ചിയും കുത്തിതുറന്ന് മോഷണം നടത്തി.
മോഷണ ശ്രമമാണെന്ന് സംശയിക്കുന്നു. ശുചിമുറിയുടെ കതക് ചവിട്ടി പൊളിച്ചത് സാമൂഹിക വിരുദ്ധരാകാനാണ് സാധ്യത.
സര്‍വ്വീസ് സ്റ്റേഷന്‍ നടത്തിപ്പുകാരായ മാത്യൂസ് കാട്ടില്‍പറമ്പില്‍, ചെറിയത്ത് റെജില്‍ എം. ജോയ് എന്നിവര്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
അടുത്തായുള്ള ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങുന്ന സാമൂഹിക വിരുദ്ധര്‍ രാത്രികാലങ്ങളില്‍ സമീപവാസികളുടെ സൈ്വര്യ ജീവിതം തടസപ്പെടുകത്തുന്നതായി നാട്ടുകാരും പറയുന്നു.