
ചെങ്ങന്നൂര്‍ ▪️പ്രധാന അധ്യാപികയ്ക്കും മാനേജ്‌മെന്റിനും എതിരെ വ്യാപക പ്രതിഷേധം. കുട്ടികളുടെ റ്റി.സി ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ സമരം.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഇഎഎല്‍പി സ്‌കൂളിലെ (മലയില്‍ സ്‌കൂള്‍) 18 കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ സ്‌കൂളിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.
പ്രധാനഅധ്യാപിക കുട്ടികളോടും രക്ഷകര്‍ത്താക്കളോടും കാണിക്കുന്ന അവഗണനയും വിവേചനപരമായ ഇടപെടലിലും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിഎയോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് 18 കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ നിന്നും റ്റി.സി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
18 കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റി മറ്റ് സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് റ്റി.സി ആവശ്യപ്പെട്ട് പ്രധാന അധ്യാപികയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നാളിതു വരെ റ്റി.സി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മലയില്‍ സ്‌കൂളിന്റെ കവാടത്തിന് മുന്‍പില്‍ കെഎസ്‌കെടിയു അങ്ങാടിക്കല്‍മല യൂണിറ്റിന്റെയും സ്‌കൂള്‍ പിടിഎയുടെയും പ്രതിഷേധ സമരം നടത്തിയത്.
പ്രതിഷേധ സമരം കെഎസ്‌കെടിയു ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി സുരേഷ് റ്റി.കെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജോയി പി.എം അദ്ധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി പി.ദേവരാജന്‍, ഏരിയ കമ്മറ്റി അംഗം അശ്വിന്‍ദത്ത്, യൂണിറ്റ് സെക്രട്ടറി സതീഷ് കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് മഞ്ജു .എം, പിടിഎ അംഗങ്ങളായ രഞ്ജിനി .എം, എലിസബേത്ത് .എസേ, ബൈജു സോമന്‍, ജോമോന്‍ .കെ, ആശാ സതീഷ് എന്നിവര്‍ സംസാരിച്ചു.
മുന്‍പ് 100 ല്‍ അധികം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളായിരുന്നു. 2016ല്‍ പൂട്ടുന്ന വക്കില്‍ എത്തിയിരുന്ന സ്‌കൂളില്‍ നിന്നും ഇന്നത്തെ സ്ഥിതിയില്‍ കുട്ടികളെ കൂടുതലായി സ്‌കൂളില്‍ എത്തിച്ചത് സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ലീന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്നായിരുന്നു
പട്ടികജാതി വിഭാഗത്തില്‍പെട്ട സാധാരണ കുടുംബങ്ങളിലെ 32 കുട്ടികളാണ് പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നത്. നല്ല രീതിയില്‍ അധ്യാപനം നടത്തിയിരുന്ന താല്‍ക്കാലിക അധ്യപകനെ മാറ്റിയതില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പിന്നീട് കുട്ടികളോടും രക്ഷകര്‍ത്താക്കളോടും അവജ്ഞയോടും വിവേചനപരമായും ഇടപെടുന്ന നിലയില്‍ എത്തിയതെന്ന് പറയുന്നു.
ഇത്രയും പ്രശ്‌നങ്ങള്‍ക്ക് സാഹചര്യം ഉണ്ടാക്കാിയ പ്രധാന അധ്യാപികയുടെ ചുമതലയുള്ളവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ 18 കുട്ടികളുടേയും റ്റി.സി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ഒന്നര മാസമായി സ്‌കൂളില്‍ നടക്കുന്ന വിഷയത്തില്‍ പലപ്രാവശ്യം ഇടപെട്ട് സംസാരിച്ചുവെന്നും വരുന്ന തിങ്കളാഴ്ച ബന്ധപ്പെട്ട എല്ലാവരേയും കൂട്ടി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചതായും എഇഒ ജി. സുരേന്ദ്രന്‍പിള്ള പറഞ്ഞു.