
വത്തിക്കാന്‍ സിറ്റി▪️ അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക.
ആശുപത്രിയില്‍ ആയതിനാല്‍ 5 ഞായറാഴ്ചകളില്‍ മാര്‍പാപ്പയ്ക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ ആയിട്ടില്ല. വലിയ ആശങ്കകളിലൂടെയാണ് കഴി!ഞ്ഞ ദിവസം വിശ്വാസി സമൂഹം കടന്നുപോയത്.
കടുത്ത ന്യൂമോണിയെ ബാധയെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോ?ഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സയിലാണ് കഴിയുന്നത്.
ൃലരീാാലിറലറ യ്യ
ലോകമാകെയുള്ള വിശ്വാസികള്‍ പാപ്പയുടെ സൌഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാര്‍പാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിരുന്നു