
മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴച് നടത്തി.
നിര്‍മ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയെ ബില്‍ഗേറ്റ്‌സ് അഭിനന്ദിച്ചു.
നിര്‍മ്മിത ബുദ്ധി സാധാരണക്കാര്‍ക്ക് കൂടിലഭ്യമാകുന്ന തരത്തിലേക്ക് മാറേണ്ടതുണ്ടെന്ന് ഭാഷയുടെ പരിമിതിയെ നിര്‍മിത ബുദ്ധികൊണ്ട് മറികടക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കിടെ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനും ലോകത്തിന് വഴികാട്ടാനുമുള്ള ഇന്ത്യക്കാരുടെ കഴിവിനെ ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു.
ലോകത്ത് എഐ വളരെ പ്രധാനപ്പെട്ടതായി മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2023ലെ ജി20 ഉച്ചകോടിയില്‍ സര്‍ക്കാര്‍ എങ്ങനെയാണ് എഐ ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി ബില്‍ ഗേറ്റ്‌സിനെ അറിയിച്ചു.
കാശി തമിഴ് സംഗമം പരിപാടിയില്‍ എഐ തന്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതിനെക്കുറിച്ച് അദ്ദേഹം ബില്‍ഗേറ്റ്‌സിനോട് പങ്കുവെച്ചു.
ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ തയാറായി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നമോ ഡ്രോണ്‍ ദീദി’ പദ്ധതി ആരംഭിച്ചു. ഇത് വളരെ വിജയകരമായി നടക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംഭാഷണങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്പങ്ങളും ജമ്മു കശ്മീരിലെ ഷാള്‍, ഡര്‍ജിലിങ്ങില്‍ നിന്നുള്ള ചായപ്പൊടി എന്നിവ പ്രധാനമന്ത്രി ബില്‍ഗേറ്റ്‌സിനെ പരിചയപ്പെടുത്തി.