
ഹരിപ്പാട് ▪️ ആറ് മാസം മാത്രം പ്രായമുള്ള ആദിലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാന്‍ നന്മ മനസുകളുടെ സഹായം തേടുകയാണ് നിര്‍ദ്ധന കുടുംബം.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ വാരിമ്പിള്ളില്‍ ചിറയില്‍ വിപിന്‍ കുമാറിന്റെയും (കണ്ണന്‍) ഇന്ദുവിന്റെയും ഏക മകള്‍ ആദിലക്ഷ്മി കരള്‍ രോഗത്താല്‍ പ്രയാസപ്പെടുകയാണ്.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയപ്പോള്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി സ്‌കാനിംഗ് സൗകര്യമുള്ള ആശുപത്രിയിലേക്ക വിടുകയായിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പരിശോധന നടത്തുകയും പിത്താശയത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് നടന്ന പരിശോധനയിലാണ് കരള്‍ രോഗത്തെ കുറിച്ച് അറിയുന്നത്.
ഇതോടെയാണ് അടിയന്തിരമായി കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഇപ്പോള്‍ ചികില്‍സ നടത്തുന്ന കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നതിനായി മാത്രം 16 ലക്ഷത്തോളം രൂപയാണ് വേണ്ടത്. തുടര്‍ചികില്‍സയ്ക്കും മറ്റുമായി 30 ലക്ഷത്തോളം രൂപ വേണ്ടി വരുന്നു.
സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കായി ഭീമമായ തുക കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ ചികില്‍സ വൈകുകയാണ്.
പലചരക്ക് കടയിലെ ജീവനക്കാരനായ കണ്ണന്‍ തുച്ഛമായ വരുമാനം കൊണ്ട് ഉപജീവനം നടത്തുമ്പോള്‍ 30 ലക്ഷം രൂപ കണ്ടെത്തി മകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ ദുരിതജീവിതം നയിക്കുകയാണ്.
നന്മ മനസുകളായ ഓരോരുത്തരും മനസ് തുറന്ന് സഹായിച്ചാല്‍ ആ കരുന്ന് ജീവനെ നമ്മുക്ക് രക്ഷിക്കാന്‍ കഴിയും.
നിങ്ങള്‍ ദയവായി മനസ് കാണിക്കണം…
ആദിലക്ഷ്മിയും ഈ ഭൂമിയില്‍ ജീവനോടെ സുഖമായി കഴിയണം…
അകമഴിഞ്ഞ് സഹായിക്കണം…