ഇലന്തൂർ കേസിലെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ലൈലയുടെ ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവല്‍ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു.
തുടര്‍ന്ന് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കും മുന്‍പേ തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.