ന്യൂഡല്‍ഹി ▪️ കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം ആരെയും തോല്‍പ്പിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ നാളെ സമരത്തില്‍ പങ്കെടുക്കും. അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്.
സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങള്‍ കേന്ദ്ര ഇടപെടലിലൂടെ ചോര്‍ന്ന് പോവുകയാണ്. ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ധനക്കമ്മി 2020-21, 2021-22 വര്‍ഷങ്ങളില്‍ നിഷ്‌കര്‍ഷിച്ച നിലയില്‍ ആക്കാന്‍ സാധിച്ചു.
ധനക്കമ്മി കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രം ഉയര്‍ത്തിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പാര്‍ലമെന്റും രാഷ്ട്രപതിയും അംഗീകരിച്ചതാണ്. ഇതിനെയാണ് എക്‌സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എടുത്ത വായ്പ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കട പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം 7000 കോടി രൂപ കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറച്ചു.
ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടികള്‍ കൈക്കൊണ്ടത്. ഇത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ്.
കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി സംസ്ഥാനത്ത് ഇതുവരെ അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപം നടത്തുന്നു എന്ന നിലപാടാണെടുക്കുന്നത്. കിഫ്ബിക്ക് എതിരെ വലിയ കുപ്രചാരണം നടത്തുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.