
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോളേജില്‍ പുതിയ പി ജി ബ്ലോക്ക്, ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ എന്നീ കെട്ടിടങ്ങള്‍ക്കാണ് ഒന്നാംഘട്ടമായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
നാലു നിലകളിലായി 28,900 ചതുരശ്ര അടി വിസ്തൃതിയില്‍ മിനി എ.സി ഓഡിറ്റോറിയം, സന്ദര്‍ശക മുറി, സ്റ്റാഫ് റൂം, ശുചിമുറി ബ്ലോക്ക്, ലാബ്, സ്‌റ്റോര്‍, ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍, ക്ലാസ് മുറികള്‍ തുടങ്ങിയവ വിഭാവനം ചെയ്യുന്ന ആകെ 9 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയ്ക്കുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
നിലവില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ ആയി ഉപയോഗിക്കുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ നിര്‍മാണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിര്‍വ്വഹണം നടത്തുന്നത്.
നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിയ്ക്കുമെന്നും കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏഴുകോടി രൂപ കൂടി അടുത്ത ഘട്ടത്തില്‍ അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.