▶️തിരുവല്ല നഗരസഭ: മുന്‍ അധ്യക്ഷയ്ക്കും ഭര്‍ത്താവിനും എതിരെ നഗരസഭ അധ്യക്ഷയുടെ പരാതി

0 second read
0
1,137

തിരുവല്ല ▪️ വസ്തു നികുതി പരാതിയിന്‍മേല്‍ കെട്ടിടം അളക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിതിനെതിരെ നഗരസഭ മുന്‍ അധ്യക്ഷയ്ക്കും ഭര്‍ത്താവിനും എതിരെ നഗരസഭ അധ്യക്ഷ അനു ജോര്‍ജ് പോലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ് 11ന് വസ്തു നികുതി നിര്‍ണയത്തിലെ അപാകതള്‍ പരിശോധിക്കാന്‍ കെട്ടിടത്തിന്റെ അളവെടുക്കാനെത്തിയ ഓവര്‍സിയര്‍ ഡിപിന്‍ രാജിനെ കെട്ടിടത്തിലെ താമസക്കാരായ മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നാണ് പരാതി. കെട്ടിടത്തിന്റെ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്തുന്നതിന് പോലീസ് സഹായവും ആവശ്യപ്പെട്ടു.

നഗരസഭയിലെ 26/152 നമ്പര്‍ കെട്ടിടത്തിന്റെ വസ്തു നികുതി നിര്‍ണയത്തിലെ അപാകതള്‍ക്കെതിരെ നഗരസഭയില്‍  ലഭിച്ച പരാതിയിലാണ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത്.

നഗരസഭ രേഖയില്‍ 84.66 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള ഈ കെട്ടിടത്തിന് 143 രൂപയാണ് വസ്തു നികുതിയെന്ന് പറയുന്നു. സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് പോലും ഇതിനാക്കാള്‍ കൂടുതല്‍ നികുതിയാണ് നഗരസഭ ഈടാക്കുന്നത്.

എന്നാല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം ഇതിനേക്കാള്‍ കൂടുതല്‍ തോന്നുന്നതായും അളന്നാല്‍ മാത്രമേ വ്യക്തമായ വിസ്തീര്‍ണം കണക്കാക്കാന്‍ സാധിക്കയുള്ളു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ഈ പരാതിയിന്‍മേലുള്ള പോലീസ് കേസില്‍ നിന്നും രക്ഷപെടാനുള്ള ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായാണ് 12ന് നടന്ന നഗരസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂമായി കോണ്‍ഗ്രസിലെ ബിന്ദു ജയകുമാര്‍ വോട്ട് അസാധുവാക്കിയതെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു ചാക്കോയെ പരാജയപ്പെടുത്തി പകരം എല്‍ഡിഎഫിലെ ജിജി വട്ടശേരിലിനെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും എന്‍ഡിഎ സ്വതന്ത്രനും എസ്ഡിപിഐ അംഗവും വോട്ട് ചെയതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സമനിലയില്‍ വോട്ട് നേടാനായതെന്നും പറയുന്നു. ഒടുവില്‍ നറുക്കെടുപ്പിലാണ് അപ്രതീക്ഷിതമായി എല്‍ഡിഎഫ് വിജയിച്ചത്.

ഉപാധക്ഷ്യനായിരുന്ന ജോസ് പഴയിടം മെയ് 17ന് രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിലെ ബിന്ദു ജയകുമാര്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഷീലാ വര്‍ഗീസ് എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. വോട്ട് അസാധുവാക്കുന്നതിന് പ്രതിഫലമായി പണം വാങ്ങിയെന്നും ആക്ഷേപമുണ്ട്.

ഏതായാലും നഗരസഭ അധ്യക്ഷയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും.

ഇതിന്‍മേല്‍ നടപടി വൈകുന്നതോടെ യുഡിഎഫ് ധാരണ പ്രകാരമുള്ള നഗരസഭ അധ്യക്ഷയുടെ രാജിയും അനിശ്ചിതത്വത്തിലായി. ഇത് കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദനയായി മാറി.

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…