ചെങ്ങന്നൂര്‍ ▪️മഹാദേവ ക്ഷേത്രത്തില്‍ എത്തുന്ന ശബരിമല അയ്യപ്പഭക്തര്‍ കുളിക്കുന്ന ആറാട്ടുകടവില്‍ വളര്‍ത്തു നായ്ക്കളുടെ ഉല്ലാസ നീരാട്ട്.
സമീപപ്രദേശത്തുള്ള ഒരു വീട്ടിലെ രണ്ട് വളര്‍ത്തു നായ്ക്കളെയാണ് നിരന്തരമായി കുളിക്കടവില്‍ കുളിക്കാനായി ഇറക്കി വിടുന്നത്.
നിരവധി പ്രാവശ്യം വളര്‍ത്തു നായ്ക്കളുടെ കുളിക്കടവില്‍ നായ്ക്കളെ ഇറക്കി കുളിപ്പിക്കരുതെന്ന് ഉടമസ്ഥനോട് സമീപ വാസികള്‍ ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണക്കാക്കാന്‍ ഉടമസ്ഥന്‍ തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ ദിവസവും രണ്ടു വളര്‍ത്തു നായ്ക്കളേയും കുളിക്കടവില്‍ ഇറങ്ങി യഥേഷ്ടം നീരാടുന്നതിന് വിടുകയായിരുന്നു.
അയ്യപ്പഭക്തര്‍ക്ക് കുളിക്കുന്നതിനായി കമ്പിവേലി കെട്ടി വേര്‍തിരിച്ചിരിക്കുന്ന കുളിക്കടവില്‍ ആണ് നായ്ക്കളുടെ ഈ നീരാടല്‍.
ശബരിമല തീര്‍ത്ഥാടന കാലമായതോടെ നൂറുകണക്കിന് അയ്യപ്പഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
കൂടാതെ നാട്ടുകാരായ നിരവധി പേരാണ് ഇവിടെ കുളിക്കുന്നതിനും തുണികള്‍ കഴുകുന്നതിനും ആയി ദിനംപ്രതി എത്താറുള്ളത്.
ഇവിടെ പോലീസിന്റെ സുരക്ഷാസേവനം ഉണ്ടായിട്ടും നായ്ക്കളെ ഇറക്കി കുളിപ്പിക്കുക പതിവായിരിക്കുന്നു
ദേവസ്വം ബോര്‍ഡ് അധികാരികളോടും ക്ഷേത്രം ഭാരവാഹികളോടും ഇതേപ്പറ്റി ഒക്കെ പരാതി പറഞ്ഞിട്ടും ഇപ്പോഴും നായ്ക്കള്‍ കുളിക്കടവില്‍ തന്നെയാണ്
അടിയന്തരമായി അധികാരികളുടെ ഇടപെട്ട് വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.