ചെങ്ങന്നൂര്‍ ▪️ പേരിശ്ശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പരുമല തിരുമേനിയുടെ 122-ാമത് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.
വികാരി ഫാ. ജേക്കബ് ചെറിയാന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തിങ്കളാമുറ്റം, വടക്കേമല കുരിശടി എന്നിവിടങ്ങളിലും കൊടിയേറി.
6ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം. 6ന് വാഹന റാസ.
7ന് വൈകിട്ട് വൈകിട്ട് 6.45ന് സംഗീതാര്‍ച്ചന. 7ന് വചനശുശ്രൂഷ- ഫാ. ജോണ്‍ റ്റി വര്‍ഗീസ് കുളനട.
8ന് വൈകിട്ട് 7ന് വചനശുശ്രൂഷ- ഫാ. ജിതിന്‍ ജോസഫ്.
9ന്് രാവിലെ 8.15ന് വിശുദ്ധ കുര്‍ബ്ബാന- ഇടവക പട്ടക്കാരുടെ കാര്‍മ്മികത്വത്തില്‍. 10ന് സെമിത്തേരിയില്‍ പ്രാര്‍ത്ഥന.
വൈകിട്ട് 5ന് വടക്കേമല മാര്‍ഗ്രിഗോറിയോസ് കുരിശടിയില്‍ സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് ഭക്തനിര്‍ഭരമായ റാസ. തിങ്കളാമുറ്റം, തോട്ടിയാട്, കളീക്കല്‍പടി കുരിശടി തിരികെ തോട്ടിയാട്, ആനത്താറ്റ് കുരിശടി വഴി പള്ളിയില്‍ എത്തിച്ചേരും. 9ന് ആശീര്‍വാദം.
10ന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബ്ബാന- ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്. 10.30ന് ആശീര്‍വാദം, നേര്‍ച്ചവിളമ്പ്. 11ന് പന്തിഭോജനം. 11.30ന് കൊടിയിറക്ക്.
പെരുന്നാള്‍ ആഘോഷങ്ങള്‍ വികാരി ഫാ. ജേക്കബ് ചെറിയാന്‍, കൈക്കാരന്‍ സാമുവല്‍ കുര്യന്‍, സെക്രട്ടറി രാജന്‍ ജോര്‍ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കുന്നു.