
ചെങ്ങന്നൂര്‍▪️ എസ്എന്‍ഡിപി പേരിശ്ശേരി 6191ാം നമ്പര്‍ ശാഖയുടെ ഗുരുക്ഷേത്ര സമര്‍പ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഇന്നും നാളെയും നടക്കും.
ഇന്ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം. രണ്ടിന് വിഗ്രഹ ശില്പിയില്‍ നിന്നും വിഗ്രഹം ഏറ്റുവാങ്ങല്‍. മൂന്നിന് ചെങ്ങന്നൂര്‍ ടൗണ്‍ ശാഖയില്‍ സ്വീകരണം. വൈകിട്ട് നാലിന് മുണ്ടങ്കാവ് ശാഖയില്‍ സ്വീകരണം.
4.30ന് വിഗ്രഹ ഘോഷയാത്ര. ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നും ആരംഭിക്കും. പുലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രതിഷ്ഠ നാളെ 12.12ന് സുജിത്ത് തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ.
ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ. 2.30ന് ക്ഷേത്ര സമര്‍പ്പണ സമ്മേളനം. ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡണ്ട് ലതിക പ്രസാദ് അധ്യക്ഷത വഹിക്കും.
മാന്നാര്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം ആദരിക്കല്‍ ചടങ്ങില്‍ സമ്മേളന സന്ദേശം നല്‍കും. വൈദികയോഗം പ്രസിഡണ്ട് സൈജു പി. സോമന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് ദീപാരാധന, ദീപക്കാഴ്ച. എട്ടു മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍.
പേരിശ്ശേരി ചാരുത ഹൗസില്‍ ഗീത ശിവദാസ് ആണ് പഞ്ചലോഹ വിഗ്രഹ സമര്‍പ്പണം നടത്തുന്നത്.